Thu. Jan 23rd, 2025
ചൈന:

 
ചൈനയിൽ  വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരൻ  മരിച്ചു. നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില് ഏഴുപേരുടെ നില ഗുരുതരമാണ്.

ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേർ ആശുപത്രി വിട്ടതായും വൂഹാൻ ഹെൽത്ത് കമ്മീഷൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാൻ നഗരത്തിൽ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാർക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.