Sat. Apr 26th, 2025
മദീന:

 
പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി മദീനയില്‍ മുഴുവന്‍ ഇന്ത്യന്‍ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ സംഗമം. ‍വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംഘടനാ നേതാക്കള്‍ പരിപാടിയില്‍ അണി ചേര്‍ന്നു.

മദീനയില്‍ ആദ്യമായാണ് മുഴുവന്‍ ഇന്ത്യന്‍ സംഘടനകളും സംസ്ഥാനക്കാരും ഒന്നിക്കുന്ന ഇന്ത്യന്‍‌ പ്രതിഷേധ സംഗമം നടക്കുന്നത്. സര്‍വകലാശാലകളില്‍ നിന്നുയര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ജനത മുന്നേറുന്ന കാഴ്ച ആശാവഹമാണെന്നും സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.