Thu. Nov 20th, 2025

ജയറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രം ‘നമോ’യുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കുചേലനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്.

101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്‌കൃതഭാഷ മാത്രമാണ് സിനിമയില്‍ ഉപയോഗിക്കുക. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്.