Fri. Apr 4th, 2025
എറണാകുളം:

 
കാലടി എസ്എസ്‌യുഎസ് ക്യാമ്പസ്സിലെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ സമകാലിക ചിത്രകാരനായ ഗിരീഷ് കല്ലേലിയുടെ ഏകാങ്ക ചിത്ര പ്രദർശനം ആരംഭിച്ചു. ഗിരീഷിന്റെ 36 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ആളുകളെ അടുത്തും അകലെയും നിന്ന് വീക്ഷിച്ചുകൊണ്ട് വരച്ച 10 ചിത്രങ്ങളാണ് പ്രദർശനത്തിന്റെ മുഖ്യ ആകർഷണം.

മനുഷ്യന്റെ പ്രജ്ഞയുടെ ബോധാവസ്ഥയെ ചിത്രണം ചെയ്യുന്ന ഈ വരകളെ ‘ബുദ്ധത്വം’ എന്നാണ് ഗിരീഷ് കല്ലേലി വിശേഷിപ്പിക്കുന്നത്. ഓരോ വിഷയത്തിനുമനുസരിച്ചു ചിത്രങ്ങളുടെ നിറം, വെളിച്ചം സങ്കേതം എന്നിവ വ്യത്യസ്തമാകും. ജനുവരി 12 ന് പ്രദർശനം അവസാനിക്കും.