Fri. Oct 31st, 2025
കൊച്ചി ബ്യൂറോ:

 
പുത്തൻവേലിക്കര പഞ്ചായത്തിൽ എളന്തിക്കരയെ കോഴിത്തുരുത്തുമായി ബന്ധിപ്പിച്ചുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ലക്ഷങ്ങൾ ചിലവഴിച്ച് മണൽബണ്ട് നിർമ്മിച്ചിട്ടും ഏതാനും ദിവസമായി കോഴിത്തുരുത്ത് സ്ലൂയീസിലൂടെ പെരിയാറിൽ നിന്നുള്ള ഓരുജലം ചാലക്കുടി പുഴയിലേക്ക് കയറുകയാണ്. ഇതുമൂലം കണക്കൻകടവിൽ നിന്നുള്ള കുടിവെള്ള വിതരണത്തിൽ പ്രദേശവാസികൾക്ക് ഉപ്പുകലർന്ന വെള്ളമാണ് ലഭിക്കുന്നത്.

പുത്തൻവേലിക്കര കൂടാതെ തൃശൂർ ജില്ലയിലെ നിരവധി പഞ്ചായത്തുകളിലും ഇതുമൂലം ഓരുജല ഭീഷണി വലിയതോതിലുള്ള കൃഷിക്ക് പ്രതിസന്ധി ഉയർത്തുന്നുണ്ട്. ഇരുപുഴകളെയും ബന്ധിപ്പിച്ച് ഡ്രജ് ചെയ്ത് മണൽബണ്ട് നേരത്തെ അടച്ചെങ്കിലും കോഴിത്തുരുത്തിലെ സ്ലൂയീസ് കം ബ്രിജിന്റെ ഷട്ടറുകൾ അടയ്ക്കാൻ അധികൃതർ വൈകിയതില്‍ പ്രതീക്ഷിച്ച് കോൺഗ്രസ് കമ്മിറ്റി ധര്‍ണ്ണ നടത്തിയിരുന്നു.