Wed. Jan 22nd, 2025
കൊച്ചി:

 
മരടില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി സര്‍ക്കാര്‍. ഹോളിഫെയ്ത്ത് എച്ച് ടു ഒയും ആല്‍ഫാ സെറീനിന്റെ രണ്ട് ബ്ലോക്കുകളും നിലം പൊത്തി. ഇനി അവശേഷിക്കുന്നത് കോണ്‍ക്രീറ്റ് കൂനകള്‍ മാത്രം.

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 70 ദിവസമെടുക്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ ഒരു നിലയോളം ഉയരത്തിലാണ് കിടക്കുന്നത്. ഫ്ലാറ്റ് കായലിലേക്ക് ചരിച്ച് വീഴ്ത്താനുള്ള ശ്രമം വിജയിച്ചതായി അധികൃതര്‍ പറഞ്ഞു.

എന്നാല്‍ എച്ച് ടു ഒ പോലെ പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ല. സമീപത്തുള്ള ഒരു വീടിന്റെ നേല്‍ക്കൂരയില്‍ ചെറിയ പൊട്ടലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയ ആൽഫാ സെറീൻ ഫ്ലാറ്റ് സമീപവാസികൾ ഏറെ സന്തോഷത്തിലാണ്. സ്ഫോടനത്തോടനുബന്ധിച്ചുണ്ടായ പൊടിയാണ് ഇപ്പോൾ ഉള്ള ഏക വെല്ലുവിളി.