Sun. Dec 22nd, 2024
ന്യൂഡൽഹി:

 
ജവഹര്‍ ലാല്‍ നെഹ്‌റു സർവകലാശാല വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. ജെഎന്‍യു വിഷയത്തില്‍ പരസ്യമായി നിലപാടെടുക്കുന്ന ആദ്യ നേതാവാണ് ജോഷി. വൈസ് ചാന്‍സലറുടെ മനോഭാവം ശരിയല്ല, ഇത്തരത്തിലുള്ള ഒരു വൈസ് ചാന്‍സലര്‍ ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനു തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ജോഷിയുടെ പ്രതികരണം. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.