Fri. Nov 22nd, 2024
കൊച്ചി:

 
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നാളെ പൊളിക്കും. സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാപരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മോക്ഡ്രിൽ ഇന്ന് നടത്തും. സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടെത്തി വിലയിരുത്തി. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ സ്ഫോടനങ്ങൾ നടത്തുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് 9 മണിയോടെ മോക്ഡ്രില്‍ ആരംഭിക്കും, ജനങ്ങൾക്കുള്ള ജാഗ്രതയും ഗതാഗത നിയന്തണവും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ കാര്യക്ഷമമാക്കുക എന്നതാണ് മോക് ഡ്രിൽ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള പ്രധാന കൺട്രോൾ റൂം തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ മരട് നഗരസഭയിൽ ആരംഭിച്ചിട്ടുണ്ട്. പെട്രോനെറ്റിന്റെ ഓഫീസിലും കുണ്ടന്നൂർ പാലത്തിന്റെ സമീപവുമായായിരിക്കും സ്ഫോടനം നിയന്ത്രിക്കുന്നതിനുള്ള ഷെഡുകൾ നിർമ്മിക്കുക.