Sun. Dec 22nd, 2024
കൊച്ചി:

ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം മറവൻതുരുത്തിൽ സ്ഥാപിച്ച പൈപ്പുകളിലെ തകരാര്‍ പരിഹരിക്കാത്തത് ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കുന്നു. പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ പറ്റാത്തതുമൂലം പമ്പുചെയ്യുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനാകാത്തതാണ് പ്രധാന കാരണം. ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കുടിനീർ ഒട്ടുംതന്നെ ഒഴുകിയെത്തുന്നില്ല. 34,000 ഗാർഹിക കണക്ഷനുകളും 2000 പൊതുടാപ്പുകളുമാണ് ജല അതോറിറ്റിയുടെ തുറവൂർ തുറവൂർ സെക്ഷനു കീഴിലുള്ളത്. പ്രതിദിനം മൂവാറ്റുപുഴയാറിൽ നിന്ന് 55 ദശലക്ഷം ലിറ്റർ വെള്ളമാണ് മാക്കേ കവലയിലെ ശുദ്ധീകരണശാലയിലേക്ക് പമ്പ് ചെയ്യുന്നത്. മൂവാറ്റുപുഴ പമ്പ്ഹൗസിലെ രണ്ട്മോട്ടോറുകളും പ്രവർത്തിപ്പിക്കാനായാൽ കൂടുതൽ വെള്ളം സംഭരണികളിൽ എത്തിക്കാനാകും. എന്നാൽ, മറവൻതുരുത്തിലെ പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ പറ്റാത്തതിനാൽ മോട്ടോറുകൾ പൂർണമായും പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.