Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

നൂറു റൂട്ടുകളിലായി 150 സ്വകാര്യതീവണ്ടികൾ ഓടിക്കുന്നതിന് റെയിൽവേ മന്ത്രി നിയമിച്ച ഉന്നതാധികാര സമിതി അനുമതി നൽക. സ്വകാര്യവത്കരണത്തിലൂടെ 22,500 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. 100 റൂട്ടുകൾ പത്തുമുതൽ പന്ത്രണ്ടു വരെ ക്ലസ്റ്ററുകളായി വിഭജിച്ചാണ് സ്വകാര്യമേഖലയ്ക്കു നൽകുക. അഞ്ചുവർഷമായി 2700 കോടിയുടെ സാങ്കേതിക-മൂലധനശേഷിയുള്ള, രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികൾക്ക് തീവണ്ടിസർവീസ് നടത്തിപ്പിന് അർഹതയുണ്ടാകും. സ്വകാര്യതീവണ്ടികൾക്ക് അതേ റൂട്ടിലോടുന്ന മറ്റു തീവണ്ടികളെക്കാൾ 15 മിനിറ്റ് മുമ്പേ ഓടാം. സ്വന്തം ജീവനക്കാരെ ഉപയോഗിക്കാനും അനുവദിക്കും. മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗമാണു നിശ്ചയിച്ചിരിക്കുന്നത്. തീവണ്ടികളുടെ നടത്തിപ്പു സംബന്ധിച്ച രൂപരേഖയുടെ കരട് നീതി ആയോഗിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.