Wed. Jan 22nd, 2025
ജിദ്ദ:

വലന്‍സിയയെ തോല്‍പിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയലിന്റെ ജയം. രണ്ടാം സെമിയില്‍ ഇന്ന് ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. മലയാളികളടക്കം അറുപതിനായിരം പേര്‍ തിങ്ങി നിറഞ്ഞ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളി തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ റയലിന് കോര്‍ണര്‍ ലഭിച്ചു.മുപ്പത്തിയൊമ്പതാം മിനിറ്റില്‍ ഇസ്‌കോ റയലിന്റെ രണ്ടാം ഗോള്‍ നേടി. അറുപത്തയഞ്ചാം മിനിറ്റിലെ ലൂക്കാ മോഡ്രിച്ചിന്റെ ഗോളോടെയാണ് റയല്‍ കളിയില്‍ സമഗ്രാധിപത്യം നേടിയത്. പെനാള്‍ട്ടി ബോക്‌സില്‍ വെച്ച് ലഭിച്ച ഫൗളിലായിരുന്നു വലന്‍സിയയുടെ ഡാനിയല്‍ പറേജോ ആശ്വാസ ഗോള്‍ നേടിയത്.