Wed. Oct 29th, 2025
കൊച്ചി: 

വ്യത്യസ്തമായ രുചികൾ അന്വേഷിക്കുന്നവർക്ക് കടൽ വിഭവങ്ങളുടെ ഭക്ഷ്യ മേള ഒരുക്കുകയാണ് സിഎംഎഫ്ആർഐ ക്യാമ്പസ്സിൽ. സമുദ്ര ആവാസ വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയുന്ന അന്താരാഷ്ട സിംപോസിയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ഭക്ഷ്യ മേള സംഘടിപ്പിക്കുന്നത്. ജനുവരി 8, 9,10 തീയതികളിലാണ് വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യ മേള ഒരുക്കിയിരിക്കുന്നത്. നീരാളി ബിരിയാണി, ചൂര വിഭവങ്ങൾ, ജീവനുള്ള കടൽമുരിങ്ങാ, കൂന്തൽ, ഞണ്ട്, ചെമ്മീൻ വിഭവങ്ങൾ എന്നിവയാണ് മേളയിലെ രുചി വിഭവങ്ങൾ. ഉച്ചക്ക് 12 മുതൽ രാത്രീ 8 മണി വരെയാണ് ഭക്ഷ്യ മേള നടത്തപ്പെടുന്നത്. കൂടാതെ ലൈവ് ഫിഷ് ,റെഡി ടു കുക്ക് ഞണ്ട് കറി, വിവിധ അലങ്കാര മത്സ്യങ്ങള്‍ എന്നിവയുടെ വിൽപ്പനയും മേളയില്‍ ഉണ്ട്.