Sun. Dec 22nd, 2024
കൊച്ചി:

പെരുമ്പളം പാലത്തിന് വീണ്ടും ടെൻഡർ, 14-നാണ് പുതിയ ടെൻഡർ നിശ്ചയിച്ചിരിക്കുന്നത്. അരൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ  പാലത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞിരുന്നു. എന്നാല്‍ നിലവിൽ കരാർ ഉറപ്പിച്ചിരുന്ന സ്വകാര്യ കമ്പനി നിർമാണ പ്രവർത്തനം തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തില്‍ അവരെ ഒഴിവാക്കിയതായി അധികൃതർ പറഞ്ഞു 2016-17 വർഷത്തെ സംസ്ഥാന ബജറ്റിൽ നൂറുകോടി രൂപ പെരുമ്പളം പാലത്തിനായി ഉൾപ്പെടുത്തിയതോടെയാണ് പാലത്തിനുള്ള ചുവടുവെയ്പുകൾ ആരംഭിച്ചത്. പെരുമ്പളം ദ്വീപിലെ 12,000 ത്തോളം ജനങ്ങളുടെ സ്വപ്നമാണ് മറുകരയെ ബന്ധിപ്പിച്ച് ഒരു പാലം എന്നത്.