Mon. Nov 25th, 2024
കൊച്ചി:

കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞുവീഴാറായ എറണാകുളം സബ് ട്രഷറി പൊളിച്ചു മാറ്റി  പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി ആരംഭിച്ചു. കൂടുതൽ സൗകര്യങ്ങളോട് കൂടിയ ആധുനികരീതിയിെല കെട്ടിടം നിർമിക്കും. നിലവിലെ ഓടിട്ട കെട്ടിടത്തിന് സമീപത്തുതന്നെയുള്ള രണ്ട് നില കെട്ടിടത്തിലേക്കാണ് താൽക്കാലികമായി ട്രഷറി മാറ്റുന്നത്. പുതിയ കെട്ടിടത്തി‍ൻെറ നിർമാണം പൂർത്തിയാകുംവരെ ഇവിടെയാകും പ്രവർത്തിക്കുക.