Wed. Sep 10th, 2025 12:55:47 AM
തിരുവനന്തപുരം:

ഓണ്‍ലൈന്‍ ലൈബ്രറി ഒരുക്കി കേരള സാഹിത്യ അക്കാദമി. പഴയ മലയാള സാഹിത്യങ്ങള്‍ അവയുടെ ആധികാരികത ഒട്ടും ചോര്‍ന്നു പോകാതെ ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചയ്തിരിക്കുന്നത്. keralasahithyaacademy.org എന്ന വെബ്സൈറ്റിലൂടെ ആര്‍ക്കും സൗജന്യമായി മലയാള കൃതികള്‍ വായിക്കാം. നവ മാധ്യമങ്ങളുടെ അതിപ്രസരം കാരണം വായന നശിക്കുന്നു എന്ന ആശയത്തില്‍ നിന്നാണ് സാഹിത്യ അക്കാദമിയുടെ പുതിയ പദ്ധതി.