Sun. Dec 22nd, 2024
കൊച്ചി:

മരടില്‍  ഫ്ലാറ്റുകൾ സ്ഫോടനത്തിന് സജ്ജമാക്കിയതോടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇനി മുൻഗണന. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഫ്ലാറ്റുകളിൽ പരിശോധന നടത്തി. നിശ്ചയിച്ച പ്രകാരം ഫ്ലാറ്റുകളിൽ സുരക്ഷിതമായി സ്ഫോടനം നടക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. സ്ഫോടനം നടക്കുന്ന ദിവസം രാവിലെ 9 മണി മുതൽ നിരോധനാജ്ഞ നിലവിൽ വരും. അതീവ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഉണ്ടാവുക. സ്ഫോടന ദിവസത്തെ ക്രമീകരണങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്ന പ്രവർത്തനങ്ങളാണ് ഇനി നടക്കുക. ജനുവരി 10ന് മോക്ഡ്രിൽ നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തും.