Sun. Apr 6th, 2025
കൊച്ചി:

കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ സമ്മേളനം 11, 12, 13 തീയതികളിൽ തൃപ്പൂണിത്തുറ ഇരുമ്പനത്ത് നടക്കും. സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥ ഇന്നു രാവിലെ ആരംഭിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി കെ വർഗീസാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. കൊടിമര ജാഥ കൈതാരത്ത് എസ് വാസു സ്മൃതി മണ്ഡപത്തിൽ കെഎസ്‌കെടിയു സംസ്ഥാന എക്സിക്യൂട്ടീവംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്യും. ഇരു ജാഥകളും ജില്ലയിലാകെ പര്യടനം നടത്തി വൈകിട്ട്‌ 5.30ന് ഇരുമ്പനത്ത് സംഗമിക്കും.