Sun. Dec 22nd, 2024
തിരുവനന്തപുരം:

 
പൊതുമേഖല സ്ഥാപനമായ കെൽപാമിന്റെ പുത്തൻ സംരംഭം വിപണിയിൽ ഇറങ്ങി. കേരളത്തിന്റെ കോള എന്ന പേരിലാണ് ഈ പാനീയം വിപണയിൽ ഇറക്കിയത്. ആറു തരം കോളകളാണ്‌ ഇപ്പോൾ വില്പനയ്ക്ക് ഇറക്കിയിരിക്കുന്നത്. ഓറഞ്ച്, ജീരകം, പനം, ഇഞ്ചി, ചെറുനാരങ്ങ, പേരക്ക എന്നീ ആറു രുചികളിലാണ് കോളകള്‍ ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്.

പനം കള്ളിൽ നിന്നും വേർതിരിക്കുന്ന പഞ്ചസാര ഉപയോഗിച്ചാണ് കോളയുടെ നിർമ്മാണം. 250 മില്ലി ബോട്ടിലിനു 18 രൂപയാണ് വില.

കെല്‍പാം ഉത്പന്നങ്ങള്‍ക്ക് ബാര്‍കോഡ്, ട്രേഡ്‌മാർക്ക്, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍, എഫ്എസ്എസ്എഐ എന്നീ അംഗീകാരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

മന്ത്രി ഇ പി ജയരാജൻ, സിനിമാതാരം മഞ്ജുവാര്യർക്ക്‌ കോള നൽകി വിപണനോദ്‌ഘാടനം നിർവഹിച്ചു.