Thu. Apr 10th, 2025 11:34:30 PM
ന്യൂ ഡല്‍ഹി:

ജെഎന്‍യു വിദ്യാർഥികൾ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. പൗരമാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധം. വിസിയെ പുറത്താക്കുക, ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. സിപിഐ നേതാവ് കനയ്യ കുമാർ അടക്കമുള്ളവർ പ്രതിഷേധത്തിനെത്തും. വിദ്യാർഥികൾക്ക് പിന്തുണയുമായി ജെഎന്‍യു അധ്യാപക സംഘടനയുമുണ്ട്. ജാമിയ, ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും മാർച്ചിൽ പങ്കെടുക്കും. ആക്രമണം നടന്നിട്ടും ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിലും പ്രതിഷേധം കനക്കുന്നുണ്ട്. ഇതിനിടെ ജെഎന്‍യു സന്ദർശിച്ച കോൺഗ്രസിന്റെ വസ്തുതാന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഹൈബി ഈഡൻ എംപി, സുഷ്‌മിത ദേബ് തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.