Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

മുഖം മൂടിയണിഞ്ഞ് ജെഎന്‍യുവില്‍ ക്യാമ്പസിലും ഹോസ്റ്റലിലുമായി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ച് മൂന്നുപേരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി ക്രൈബ്രാഞ്ച്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന്, സംഭവ സമയത്ത് ഇവര്‍ എവിടെയായിരുന്നു എന്ന് കണ്ടെത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ക്യാമ്പസിനകത്തേക്ക് അതിക്രമിച്ച് കയറിയ ഗുണ്ടാസംഘത്തിനു നേരെയും അന്വേഷണം വ്യാപിപ്പിക്കും. കോളേജിനകത്തുള്ളവര്‍ ഒത്താശ ചെയ്തു കൊടുത്തതിനാലാണാണ് ഇവര്‍ അകത്ത് കടന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആരെ ആക്രമിക്കണമെന്ന് കൃത്യമായ വിവരം അവര്‍ക്ക് ലഭിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.