Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ഭെല്‍ ഉള്‍പ്പെടെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മിനറല്‍സ് ആന്റ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എംഎംടിസി), നാഷണല്‍ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എംഡിസി), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍), മെറ്റലര്‍ജിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഹരി കൂടി വിറ്റഴിക്കാനുള്ള തീരുമാനത്തിനാണ് ഇപ്പോള്‍ അംഗീകാരമായത്.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍(ബിപിസിഎല്‍) ഉള്‍പ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.