കൊച്ചി:
മറൈൻ ഡ്രൈവ് നടപ്പാതയുടെ പരിസരത്തുള്ള കെട്ടിട സമുച്ചയങ്ങളിൽനിന്ന് കക്കൂസ് മാലിന്യം നേരിട്ട് കായലിലേക്ക് തള്ളുന്നതായി കോർപറേഷൻ. മറൈൻഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത് ജി തമ്പി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കൊച്ചി കോർപറേഷൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. പഴയ ഹൈക്കോടതി പരിസരംമുതൽ മുല്ലശേരി കനാൽ റോഡുവരെ വാക്ക് വേ പരിസരത്തുള്ള 19 കെട്ടിടങ്ങൾ പരിശോധിപ്പോഴാണ് അപ്പാർട്ട്‌മെന്റുകളിൽനിന്നും വാണിജ്യ സമുച്ചയങ്ങളിൽ നിന്നുമായി മാലിന്യം തള്ളാൻ 65 പൈപ്പുകൾ നേരിട്ട് കായലിലേക്ക് സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇവയില്‍ 30 എണ്ണം നീക്കിയെന്ന് നഗരസഭ കോടതിയെ അറിയിച്ചു.