Mon. Dec 23rd, 2024
കൊച്ചി:

മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഒട്ടേറെ ആശങ്കകള്‍ക്കു നടുവിലാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പില്‍ പരിസരവാസികള്‍ സ്ഫോടനത്തെ ഉറ്റുനോക്കുന്നത്. ഇതിനിടയിലാണ് അവശിഷ്ടങ്ങൾ കായലിൽ വീഴുമെന്ന ആശങ്ക കൂടി ഉടലെടുക്കുന്നത്. എന്നാല്‍ നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ അവശിഷ്ടങ്ങൾ 45 ഡിഗ്രി ചെരിച്ചു വീഴ്ത്തുന്ന രീതിയിലാണ് സ്ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് അധികൃതര്‍ പറ‍ഞ്ഞു. രണ്ടു ടവറുകളുള്ള ഫ്ലാറ്റിന്‍റെ രണ്ടാമത്തെ ടവറിലെ അവശിഷ്ടങ്ങളാണു കായലിൽ കൂടുതലായി വീഴാൻ സാധ്യത. രണ്ടാമത്തെ ടവറിനോടു ചേർന്നാണു കൂടുതല്‍ വീടുകള്‍ ഉള്ളത് എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വീടുകള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താന്‍ കൂടുതല്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴുന്ന രീതിയിലായിരിക്കും ആസൂത്രണം.