Fri. Jul 18th, 2025
ന്യൂ ഡല്‍ഹി:

എബിവിപി ആക്രമണത്തിനെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി  വിദ്യാർത്ഥികൾ. എബിവിപി ആക്രമണം സംബന്ധിച്ച പരാതികളിൽ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എബിവിപിക്ക് ക്ലീൻ ചിട്ട് നൽകുന്നതായിരുന്നു വിസി, പ്രോ. വിസി അടക്കമുള്ളവരുടെ പ്രതികരണങ്ങൾ.അതേസമയം തന്നെ ജെഎൻയു അഡ്മിനിസ്ട്രേഷന്റെ പരാതിയിൽ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഘോഷ് അടക്കമുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതോടെ വിദ്യാർഥി പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതുവരെയും ക്യാമ്പസും പരിസരവും കേന്ദ്രീകരിച്ചു നിന്നിരുന്ന പ്രതിഷേധത്തിൽ നിന്നും പുറത്തേക്ക് മാർച്ച് നടത്താനാണ് തീരുമാനം. പൊലീസ് ആസ്ഥാനത്തേക്ക് ആകാനാണ് സാധ്യത. പ്രതിപക്ഷ പാർട്ടി നേതാക്കളും കല-സാമൂഹ്യ പ്രവർത്തകരും പിന്തുണയുമായെത്തും.