Sat. Apr 5th, 2025
പറവൂര്‍:

സ്വാഭിമാന സദസ് എന്ന പേരില്‍ ഹിന്ദു ഐക്യവേദി എറണാകുളം വടക്കന്‍ പറവൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. 1980ല്‍ ജെഎന്‍യു ഹോസ്റ്റലില്‍ താമസിച്ചപ്പോള്‍ കണ്ട കാര്യങ്ങള്‍ എന്ന തരത്തിലാണ് വിദ്യാര്‍ത്ഥിനികളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സെന്‍കുമാര്‍ സംസാരിച്ചത്. 60 വയസ് വരെ ഉള്ളവരാണ് ജെഎന്‍യുവില്‍ പഠിക്കുന്നതെന്നും ഇവരെയൊക്കെ തീറ്റിപ്പോറ്റേണ്ട ബാധ്യത നമുക്കാണെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.