Mon. Dec 23rd, 2024
മൂവാറ്റുപുഴ:

പായിപ്ര പഞ്ചായത്തിലെ പോയാലിമലയില്‍ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് മലമുകളിൽ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പദ്ധതിയുടെ സാധ്യത അധികൃതരിലേക്ക്‌ എത്തിക്കുന്നതിനും ഏപ്രിലില്‍ പോയാലിമല ഫെസ്റ്റ് നടത്തുന്നതിനും കൺവന്‍ഷന്‍ തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജനപ്രതിനിധികള്‍ രക്ഷാധികാരികളായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.