കൊച്ചി:
കുറഞ്ഞത് 8 പുതിയ ട്രെയിനുകൾ ലഭിക്കാൻ വഴിയൊരുക്കി എറണാകുളം മാർഷലിങ് യാഡിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുളള മൂന്നാം പിറ്റ്‌ലൈൻ പ്രവര്‍ത്തനമാരംഭിക്കുന്നു. പിറ്റ്‌ലൈൻ ഇല്ലെന്ന കാരണം പറഞ്ഞ് ഇനി ട്രെയിനുകൾ നിഷേധിക്കില്ലെന്ന ആശ്വാസത്തിലാണു യാത്രക്കാർ പുതിയ പിറ്റ്‌ലൈൻ എന്നു തുറക്കുമെന്നു സംബന്ധിച്ചു റെയിൽവേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എറണാകുളം ജംക്‌ഷനിലെ പ്ലാറ്റ്ഫോമുകളില്‍ ചിലതിനു നീളം കൂട്ടാതെ പിറ്റ്‌ലൈനിന്റെ പൂർണ പ്രയോജനം ലഭിക്കില്ല. പുതിയ ട്രെയിനുകൾ അനുവദിക്കാനുളള ഓൾ ഇന്ത്യ റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗം ഫെബ്രുവരി അവസാനവാരംബെംഗളൂരുവിലാണു നടക്കുക. പുതിയ പിറ്റ്‌ലൈൻ സൗകര്യം കൂടി കണക്കിലെടുത്തു എറണാകുളത്തുനിന്നു കൂടുതൽ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം