Wed. Jan 22nd, 2025
കൊച്ചി:

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നാല് ദിവസം മാത്രം അവശേഷിക്കേ സ്ഫോടക വസ്തുക്കള്‍ ഫ്ലാറ്റുകള്‍ക്കുള്ളില്‍ നിറക്കുന്നത് തുടരുന്നു. ജെയിന്‍ കോറല്‍ കോവ്, ആല്‍ഫാ സെറിന്‍ ഫ്ലാറ്റുകളിലാണ് ഇപ്പോള്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത്. എല്ലാ വിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും, മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

അതേസമയം ഫ്ലാറ്റുകൾ പൊളിക്കാൻ ആദ്യം നിശ്ചയിച്ചിരുന്ന സമയക്രമം തന്നെ പിന്തുടരണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തെ കുറിച്ചും ഇൻഷുറൻസ് പരിരക്ഷയെ കുറിച്ചുള്ള ആശങ്കകളുമാണ് അവര്‍ക്കുള്ളത്. സ്ഫോടനം സംബന്ധിച്ച് പലഘട്ടങ്ങളിലായി ബോധവത്കരണ പരിപാടികള്‍ നടന്നെങ്കിലും, ഇവയൊന്നും ഫലവത്തായില്ല എന്നതാണ് ജനങ്ങളുടെ ആശങ്ക ചൂണ്ടിക്കാണിക്കുന്നത്.