Mon. Dec 23rd, 2024

പാട്ന:

ഈ പതിറ്റാണ്ടിൽ ലോകം ഉറ്റുനോക്കുന്ന 20 പേരുടെ ഫോർബ്‌സ് മാഗസിൻ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും,രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും ഇടംപിടിച്ചു.  ഭാവിയിലെ ഇരുപതു കരുത്തരായ വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുന്ന പട്ടികയിലാണ് ഇവർ ഇടംപിടിച്ചത്. തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരും ബീഹാർ സ്വദേശികളാണ് എന്നതും പട്ടികയിലെ പ്രത്യേകതയാണ്.

ശ്രീലങ്കൻ പ്രസിഡെന്റ് ഗോതബയ രാജപക്സെ,സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ,ന്യൂസിലൻഡ് പ്രസിഡെന്റ് ജസീന്ത ആർഡൻ,ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ,ഫിൻലൻഡ്‌ പ്രധാനമന്ത്രി സന്ന മറിൻ,പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് എന്നിവരും പട്ടികയിലുണ്ട്.

കനയ്യ കുമാറും പ്രശാന്ത് കിഷോറും കൂടാതെ ഇന്ത്യയിൽ നിന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല,തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര എന്നിവരും പട്ടികയിൽ ഉണ്ട്.കൂടാതെ ഇന്ത്യൻ വംശജരായ കൊമേഡിയനും രാഷ്ട്രീയ വിമര്ശകനുമായ ആയ ഹസൻ മിൻഹാജ്,ആർസെല്ലോ മിത്തൽ ഗ്രൂപ്പ് സി ഇ ഓ ആദിത്യ മിത്തൽ എന്നിവരും പട്ടികയിൽ ഉണ്ട്.

ജെ എൻ യുവിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മുഖങ്ങളിലൊന്നാണ് കനയ്യ.2016ൽ ജെ എൻ യുവിൽ  നടന്ന രാജ്യദ്രോഹ കേസുമായി ബന്ധപെട്ടാണ് കന്നയ്യ കുമാർ ജനശ്രദ്ധ പിടിച്ചുപറ്റുന്നതു.ബി ജെ പി വിരുദ്ധ പോരാട്ടങ്ങൾ നടത്തുന്നവരിൽ  പ്രധാനിയാണ്.കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ മത്സരിച്ചെങ്കിലും പരാജയപെട്ടു.

ബി ജെ പിയെ അധികാരത്തിൽ എത്തിക്കുന്നതിനു പിന്നിൽ പ്രവര്ത്തിച്ചാണ്  പ്രശാന്ത്  കിഷോർ ശ്രദ്ധിക്കപെടുന്നത്.2011 ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പിയെ അധികാരത്തിൽ എത്തിച്ചതിനു പിന്നിലും അദ്ദേഹമാണ് പ്രവർത്തിച്ചത്.