Mon. Dec 23rd, 2024
ഡല്‍ഹി:

ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍. സംഘടനയുടെ ദേശീയ അദ്ധ്യക്ഷന്‍ പികി ചൗധരിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഉത്തരാവാദിത്വം ഏറ്റെടുത്ത് കൊണ്ടുള്ള വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജെഎന്‍യുവില്‍ നടന്ന അക്രമത്തിന് ഹിന്ദു രക്ഷാദള്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും, രാജ്യദ്രോഹ പരമായ നടപടികള്‍ക്ക് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും പികി ചൗധരി പറഞ്ഞു.