Mon. Dec 23rd, 2024
കൊച്ചി:

നഗരങ്ങളിലെ വനങ്ങൾ സംബന്ധിച്ച് പദ്ധതികൾ തയ്യാറാക്കുന്ന ആഗോള സംഘടനയായ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ കളമശ്ശേരിയിലെ എച്ച്എംടി വനഭൂമി സന്ദര്‍ശിച്ചു. എച്ച്എംടി കമ്പനിക്ക് സമീപമുള്ള വനപ്രദേശം ബൊട്ടാണിക്കൽ പാർക്ക് സ്ഥാപിക്കുന്നതിന് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡെവലപ്മെന്റ് ആക്ഷൻ കൗൺസിൽ ഫോർ കേരള കൊച്ചി മെട്രോ റെയിലിന് നിവേദനം നൽകിയിരുന്നു. 100 ഏക്കറോളമുള്ള ഈ സ്ഥലത്ത് പരിസ്ഥിതിക്ക് കോട്ടംവരാത്ത വിധത്തിൽ സഞ്ചാരപ്രിയരും പക്ഷിസ്നേഹികളുമായ സ്വദേശികളെയും വിദേശികളെയും ആകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കാനാവുമെന്നാണ് നിവേദനത്തില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു  വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുടെ പരിശോധന.