Sat. Apr 5th, 2025
ചെന്നൈ:

ജെഎൻയു അതിക്രമത്തിൽ പ്രതിഷേധിച്ച് ദക്ഷിണേന്ത്യയിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം. മദ്രാസ് ഐഐടിയിൽ പ്രതിഷേധിക്കാന്‍ വിദ്യാർത്ഥി കൂട്ടായ്മയായ ചിന്താബാറാണ് ആഹ്വാനം ചെയ്തത്. തെലങ്കാനയിലെ ഹൈദരബാദ് സെൻട്രൽ സർവകലാശാലയിൽ വിദ്യാർത്ഥികൾ ക്യാമ്പസിനകത്ത് ഇന്നലെ രാത്രി തന്നെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.  ഇത് ഇന്നും തുടർന്നേക്കും. ബംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇൻഡ്യ സർവകലാശാലയിൽ ഇന്നലെ രാത്രി മെഴുകുതിരി തെളിച്ചായിരുന്നു വിദ്യാർത്ഥി സമരം. നാളെ ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധത്തിനെത്താൻ ആഹ്വാനമുണ്ട്. പോലീസ് അനുമതിയില്ലാത്തതിനാൽ അറസ്റ്റ് വരിയ്ക്കാൻ തയ്യാറായി എത്തണമെന്ന് വിദ്യാർത്ഥി കൂട്ടായ്മകൾ ആവശ്യപ്പെട്ടു.