Wed. Nov 6th, 2024
ന്യൂദല്‍ഹി:

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അടക്കമുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം. ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റടക്കമുള്ള 15 വിദ്യാര്‍ത്ഥികളെ എയിംസില്‍ പ്രവേശിപ്പിച്ചെന്ന് ഭീം ആര്‍മി വക്താവ് കുഷ് അംബേദ്കര്‍വാദി.

താനിപ്പോള്‍ എയിംസിലെ ട്രോമ സെന്ററിലാണ് ഉള്ളതെന്നും മൂര്‍ച്ഛയുള്ള ആയുധങ്ങള്‍കൊണ്ടും ദണ്ഡ്കൊണ്ടും തലയ്ക്കേറ്റ പരിക്കുകളോടെ ജെ.എന്‍.യുവിലെ 15 വിദ്യാര്‍ത്ഥികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അടക്കമുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. ഇവരെ റെഡ് ഏരിയയിലേക്ക് മാറ്റി, വിദ്യാര്‍ത്ഥികളെ നിഷ്ഠൂരമായിട്ടാണ് അക്രമിച്ചിരിക്കുന്നത്.” അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വളന്റിയേഴ്‌സുമടങ്ങുന്ന സംഘത്തെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞതായി എയിംസിലെ ഡോക്ടര്‍ ഹരിജിത് സിങ് ഭാട്ടി ട്വീറ്റ് ചെയ്തിരിക്കുന്നത്.