Wed. Jan 22nd, 2025
കൊച്ചി:

 
എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓട്ടോ ഡ്രൈവർമാരുടെ നിസ്സഹകരണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് എറണാകുളം കളക്ടർ എസ് സുഹാസും, എൻഫോഴ്സ്മെൻറ് ആർടിഒ ജി അനന്തകൃഷ്ണനും രാത്രി പരിശോധന നടത്തി. രാത്രികാലങ്ങളിൽ മറ്റു പ്രദേശത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് എറണാകുളം നോർത്ത് പരിസരത്ത് സ്റ്റാന്റ് കൈയടക്കുന്നത്. സിറ്റി പെർമിറ്റുകാർ കുറവാണ്.

കുറഞ്ഞ ദൂരത്തേക്ക് ഇവിടെ നിന്നും വരുന്നില്ല, ഓട്ടോക്കാർ മാഫിയ പോലെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ പരാതികളാണ് ലഭിച്ചിരുന്നത്.  രേഖകളും മറ്റും പരിശോധിച്ചു. പെർമിറ്റില്ലാത്ത വാഹനങ്ങൾ ഓടുന്നതായി കണ്ടെത്തി. ടാക്സ്, ഇൻഷൂറൻസ് എന്നിവ അടക്കാത്തവയുമുണ്ടായിരുന്നു. ഇവർക്കെതിരെ നിയമ നടപടിയെടുക്കാനും കളക്ടറും സംഘവും നിർദ്ദേശിച്ചു.