Wed. Jan 22nd, 2025
കൊച്ചി:

 
മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി. ഹോളി ഫെയ്ത്ത് ഫ്ലാറ്റില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത് ആരംഭിച്ചു. രാവിലെ തന്നെ വിദഗ്ദ്ധരും അധികൃതരും മരടിലെ എച്ച്ടുഒ ഫ്ലാറ്റിന് മുന്നിലെത്തിയിരുന്നു. ഈ ഫ്ലാറ്റിലെ അഞ്ച് നിലകളിലായാണ് സ്ഫോടനം നടത്തുക.

ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് തൂണുകളില്‍ മരുന്ന് നിറച്ച ശേഷമായിരിക്കും എല്ലാ നിലകളിലെയും തൂണുകളിലേക്ക് മരുന്ന് നിറയ്ക്കുക. അതേ സമയം, ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ക്രമം സംബന്ധിച്ചുള്ള അവ്യക്തത ഇപ്പോഴും നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഫലം കാണാത്ത സാഹചര്യത്തില്‍ ആശങ്കയിലാണ് പരിസരവാസികള്‍.