Mon. Dec 23rd, 2024
കൊച്ചി:

അമ്പലമുകളിൽ ഫാക്ടിൽനിന്ന്‌ ഏറ്റെടുത്ത ഭൂമി വികസിപ്പിക്കുന്നതിന്‌ മുമ്പായി കിൻഫ്ര പെട്രോ കെമിക്കൽ വ്യവസായ നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും. നിക്ഷേപകരുടെകൂടി താൽപ്പര്യം പരിഗണിച്ച്‌ ഭൂമി വികസിപ്പിച്ചു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ സംഗമമൊരുക്കുന്നത്‌. ഈ മാസം കൊച്ചിയിൽതന്നെ സംഗമം സംഘടിപ്പിക്കാനാണ്‌ ആലോചിക്കുന്നത്‌. പദ്ധതിക്കാവശ്യമായ മുഴുവൻ ഭൂമിയും പണം നൽകി ഫാക്ടിൽനിന്ന്‌ ഏറ്റെടുത്ത കിൻഫ്ര ബിപിസിഎലിന്‌ 170 ഏക്കർ ഭൂമിയും കൈമാറിക്കഴിഞ്ഞു. പെട്രോ കെമിക്കൽ വ്യവസായങ്ങൾക്കായി ഫാക്ടിൽനിന്ന്‌ വാങ്ങിയ 481 ഏക്കർ സ്ഥലത്ത്‌  കിൻഫ്ര സ്ഥാപിക്കുന്ന പാർക്കിന്‌ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി കിട്ടാനുള്ളത്. ഫെബ്രുവരിയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ.