Sun. Jan 19th, 2025
ബംഗളൂരു:

ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്സി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള എഫ്സി ഗോവയെ 2-1 ന് തോല്‍പ്പിച്ചു.  ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളുകളുടെ മികവിലായിരുന്നു ജയം. ഹ്യൂഗോ ബൗമോസാണ് ഗോവക്കായി ഗോള്‍ നേടിയത്. 11 മല്‍സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഗോവ എഫ്സി തന്നെയാണ് ഇപ്പോഴും ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍. 11 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ബംഗളൂരു എഫ്സി രണ്ടാമതാണ്.