Mon. Dec 23rd, 2024
കൊച്ചി:

മറൈൻ ബയോളോജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. സമുദ്ര ജൈവ വ്യവസ്ഥ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ ജനുവരി 7 മുതൽ 10 വരെയാണ് കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ സിമ്പോസിയം നടക്കുന്നത്. അന്താരാഷ്ട്ര ഗവേഷകരും അധ്യാപകരും ശാസ്ത്രജ്ഞരും സിമ്പോസിയത്തിൽ പങ്കെടുക്കും. കൂടാതെ മറൈൻ ബയോളജി, ഫിഷറീസ്, ഓഷ്യനോഗ്രഫി, മറൈൻ ബയോ ടെക്നോളജി എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടാവും.