Mon. Dec 23rd, 2024
കൊച്ചി:

വെള്ളപ്പൊക്കം വരൾച്ച ഉരുൾപൊട്ടൽ കടൽ ക്ഷോഭം എന്നീ പ്രകൃതി ദുരന്തങ്ങൾ ജനങ്ങൾക്കു വെല്ലുവിളിയാവുകയാണ്. ഇത്തരം ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ വേണ്ടി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ദുരന്ത നിവാരണ സേന രൂപീകരിക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. 2020- 21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതികളുടെ തുടക്കം കുറിക്കുന്നതിന്‍റെ മുന്നോടിയായാണ് നഗരസഭ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നത്.  കൊച്ചിയെ ദുരന്തങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള ബോധവത്കരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.