Wed. Jan 22nd, 2025
രാജസ്ഥാന്‍:

രാജസ്ഥാനിലെ ജെകെ ലോണ്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച രണ്ട് നവജാത ശിശുക്കള്‍ കൂടി കൊല്ലപ്പെട്ടു.  ഇതോടെ രണ്ടു മാസത്തിനിടെയുള്ള ശിശുമരണം 106 ആയി . ഡിസംബര്‍ മാസത്തില്‍ മാത്രം നൂറു കുട്ടികളാണ് മരിച്ചത്. അതെ സമയം, 2014- 2019 കാലയളവില്‍ 2019 ലെ സ്ഥിതി ഭേദമാമെന്നാണ് സര്‍ക്കാര്‍ വാദം. 2015 ല്‍ മാത്രം 1005 കുട്ടികള്‍ മരിച്ചെന്ന് സര്‍ക്കാര്‍ പറയുന്നു. തൂക്കക്കുറവാണ് കുട്ടികള്‍ മരണപ്പെടാനുള്ള പ്രധാന കാരണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രി അധികൃതരില്‍ നിന്ന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.