Sat. Apr 27th, 2024
ചെന്നെെ:

ദര്‍ബാറിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രജനീകാന്തിന്‍റെ നായികയായി കീര്‍ത്തി സുരേഷ്. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പേട്ടയ്ക്ക് ശേഷം സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രം രജനീകാന്തിന്റെ168 ാം ചിത്രമാണ്.  കീര്‍ത്തി സുരേഷും ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചു.

ജ്യോതിക, മഞ്ജു വാര്യര്‍, മീന എന്നിവരുടെ പേരുകള്‍ നേരത്തെ നായികസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രജനികാന്ത് സാറിനെ കണ്ടു അത്ഭുതപ്പെട്ടിരുന്നിടത്ത് നിന്നും സ്ക്രീന്‍ പങ്കിടലിലേക്ക്.  ജീവിതത്തിലെ വിലമതിക്കാനാവാത്ത മുഹൂര്‍ത്തമെന്നായിരുന്നു കീര്‍ത്തിയുടെ ട്വീറ്റ്.

രജനിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2020 ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തും.

 

 

By Binsha Das

Digital Journalist at Woke Malayalam