Mon. Dec 23rd, 2024
ന്യൂഡൽഹി:

 
നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ രണ്ടംഗ ബ‍ഞ്ചിന്റേതാണ് സുപ്രധാന വിധി. എന്നാല്‍ അഭിഭാഷകരുടെ സാന്നിദ്ധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിനു കഴിയുമെന്ന് കോടതി വ്യക്തമാക്കി.

മെമ്മറിക്കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്നായിരുന്നു നടിയുടെ നിലപാട്. നിയമപ്രകാരം പ്രതിക്ക് ദൃശ്യങ്ങള്‍ കൈമാറാന്‍ വകുപ്പുകളുണ്ടെങ്കിലും, ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത കണക്കിലെടുക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.സമാന ആവശ്യം ഉന്നയിച്ച് ദിലീപ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയടക്കമുള്ള
കീഴ്‌ക്കോടതികള്‍ നേരത്തെ തള്ളിയിരുന്നു.