Sun. Dec 22nd, 2024

ഇന്ത്യ പാക്കിസ്ഥാൻ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തില്‍ ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ പാകിസ്ഥാന്റെ മുഹമ്മദ്‌ ഷൊയ്‌ബിനെ ഇന്ന് നേരിടും.

പാക്കിസ്ഥാനിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷൻ നിഷ്പക്ഷ വേദിയായ കസാഖിസ്ഥാനിലെ നൂർ സുൽത്താനിലേക്ക് മാറ്റുകയായിരുന്നു.

ഇതിനെതിരെ പാക്കിസ്ഥാന്‍ അപ്പീല്‍ നല്‍കിയെങ്കിലും രാജ്യാന്തര ടെന്നീസ്‌ ഫെഡറേഷന്‍ അംഗീകരിച്ചില്ല.

ഇന്ത്യൻ ടീമിൽ ലിയാൻഡർ പെയ്‌സ്, രാംകുമാർ രാമനാഥൻ, സുമിത് നാഗൽ എന്നിവർ മത്സരിക്കും.