ഹോങ്കോങ്:
ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യുഎസ് പുറത്തിറക്കിയ മനുഷ്യാവകാശ സംരക്ഷണ ബില്ലിനെതിരെ ഉറച്ച നടപടികള്‍ സ്വീകരിക്കുമെന്ന് ചൈന. ചൈനീസ് ഭരണത്തിനു കീഴിലുള്ള ഹോങ്കോങ്ങിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലമെന്നും ചൈന മുന്നറിയിപ്പു നല്‍കി.
ബീജിങ്ങില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുണ്ടായിരുന്നിട്ടും, പ്രതിഷേധക്കാരെ പിന്തുണച്ചു കൊണ്ടുള്ള ബില്ലില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിനാശകരമായ വ്യാപാരയുദ്ധം അവസാനിപ്പിക്കാനുള്ള കരാറും ബില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
അതേ സമയം, തങ്ങള്‍ക്ക് അനുകൂലമായ നടപടി സ്വീകരിച്ച യുഎസ് ഗവണ്‍മെന്റിനും പ്രസിഡണ്ടിനുമുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഹോങ്കോങ്ങ് ജനത റാലി നടത്തി. യുഎസ് പതാകയേന്തിക്കൊണ്ടായിരുന്നു ആയിരങ്ങള്‍ നഗരമദ്ധ്യത്തില്‍ ഒത്തുകൂടിയത്.