Mon. Dec 23rd, 2024
മുംബൈ:

ഇന്ന് രാവിലെ ഓഹരി വില 1,581.60 രൂപയായി ഉയര്‍ന്നതിനു പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്ത് 10 ലക്ഷം കോടി വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി. ഈവര്‍ഷംമാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി വില കുതിച്ചത് 40 ശതമാനമാണ്.

എണ്ണശുദ്ധീകരണ വ്യവസായത്തില്‍നിന്നുള്ള ലാഭം, ടെലികോം താരിഫ് വര്‍ധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. അടുത്തമാസത്തോടെ റിലയന്‍സ് ജിയോ താരിഫ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് വില വര്‍ധിക്കാനിടയാക്കി.

2021ഓടെ കടരഹിത കമ്പനിയായി റിലയന്‍സിനെ മാറ്റാനുള്ള ഡയറക്ടര്‍ബോര്‍ഡ് തീരുമാനത്തിന്‍റെ ഭാഗമായി കമ്പനിയുടെ കെമിക്കല്‍, റിഫൈനിങ് ബിസിനസിന്‍റെ 20 ശതമാനം ഓഹരി സൗദി ആരാംകോയ്ക്ക് വില്‍ക്കും. ഇത്തരം നിലപാടുകളാണ് ഓഹരി വിലയില്‍ തുടര്‍ച്ചയായി നേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചത്.