Mon. Dec 23rd, 2024

രജനീകാന്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. പേട്ടയുടെ വലിയ വിജയത്തിനു ശേഷമുളള രജനി ചിത്രം പൊങ്കലിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചുമ്മാ കിഴി എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം എസ് പി ബാലസുബ്രഹ്മണ്യമാണ് പാടിയിരിക്കുന്നത്. വിവേകാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. നയന്‍താരയാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്.

ഒരിടവേളയ്ക്കു ശേഷം രജനീകാന്ത് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന ചിത്രത്തിലാണ് രജനി അവസാനമായി പോലീസ് വേഷത്തിലെത്തിയത്. വിജയ്‌യുടെ സര്‍ക്കാറിനു ശേഷമാണ് രജനികാന്ത് ചിത്രവുമായി എ ആര്‍ മുരുകദോസ് എത്തുന്നത്.