Mon. Dec 23rd, 2024

ആന്റണി വര്‍ഗീസ് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു. റൊമാന്റിക് മാസ് എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് നഹാസ്.

ഓപ്പസ് പെന്റയുടെ ബാനറില്‍ ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

ആന്റണി വര്‍ഗീസിനു പുറമെ, നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരമാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല .