Wed. Jan 22nd, 2025

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ നിന്ന് പുറത്ത്. ഡിസംബര്‍ 6 ന് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തുടങ്ങാനിരിക്കെയാണ് ധവാന് പരിക്ക് തിരിച്ചടിയാവുന്നത്.

ഇതോടെ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് അവസരം ലഭിക്കാന്‍ സാധ്യതയേറി. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമില്‍ സഞ്ജു സാംസണ് ഇടം ലഭിച്ചിരുന്നെങ്കിലും താരത്തിന് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.