Mon. Dec 23rd, 2024

 

ചാമ്പ്യന്‍സ് ലീഗ് ഹോം മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെ ബാഴ്സലോണ ഇന്ന് നേരിടും. പ്രമുഖ താരങ്ങളായ മെസ്സി, സുവാരസ്, ഗ്രീസ്മന്‍ തുടങ്ങിയവര്‍ ടീമില്‍ ഉണ്ട്. യുവതാരങ്ങളായ അലേന, കാര്‍ലെസ് പെരെസ് എന്നിവര്‍ ഇന്നും സ്ക്വാഡില്‍ ഇടംപിടിച്ചില്ല.

പരിക്കേറ്റ് പുറത്തായ സെമെഡോ, ആല്‍ബ എന്നിവര്‍ക്കും സ്ക്വാഡില്‍ എത്താന്‍ കഴിഞ്ഞില്ല. വിജയിച്ചാല്‍ ബാഴ്സലോണക്ക് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം‌. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.