Wed. Jan 22nd, 2025

 
ഇടവേളയ്‌ക്കുശേഷം ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മത്സരം മുറുകുന്നു. ഗ്രൂപ്പ്‌ എയിലെ വമ്പൻമാരായ റയൽ മാഡ്രിഡ്‌ ഇന്ന് പിഎസ്‌ജിയെ നേരിടും. യുവന്റസ്‌–-അത്‌ലറ്റികോ പോരാട്ടമാണ്‌ മറ്റൊരു ശ്രദ്ധേയ മത്സരം. നാല് കളിയിലും ജയിച്ച്‌ 12 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്‌ പിഎസ്‌ജി.

റയലിനാകട്ടെ ഏഴ്‌ പോയിന്റാണുള്ളത്. പരിക്കും വിലക്കും മാറി നെയ്‌മർ എത്തുന്നതും പാരീസുകാരുടെ വീര്യം കൂട്ടും. അർദ്ധരാത്രി 1.30നാണ്‌ റയൽ മാഡ്രിഡ്‌ പിഎസ്‌ജി മത്സരം.